Wednesday, August 8, 2018

സനാതന ധർമ്മം എന്നാൽ എന്താണെന്ന് ശാസ്ത്രപരമായി വിശദീകരിക്കുന്നു.

*ഓം*

💓
*സനാതന ധർമ്മം എന്നാൽ എന്താണ് ?*

മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത് *ഏകമഹാശക്തിയായ മഹാദേവിയുടെ 'മഹാശക്തിയുടെയും മഹാജ്ഞാനത്തിൻ്റെയും' മഹാസൂക്ഷ്മമായ അംശങ്ങൾ കൊണ്ടാണ്.* മഹാജ്ഞാനത്തിന്റെ പ്രസ്തുത ഓഹരിയെ മഹാവേദം, മഹാശാസ്ത്രം, ഓംകാര ശാസ്ത്രം എന്നും പറയാം.

മഹാപ്രപഞ്ചത്തിലെ മൂലകങ്ങളുടെ ആറ്റങ്ങളിൽ *സർവ്വദേശ ഭൂമി ഗാനം, മഹാസംഗീതം, മഹാശാസ്ത്ര മൂലം, ശബ്ദ ബ്രഹ്മം, അക്ഷരബ്രഹ്മം, ആദി വചനം, സൃഷ്ടി മന്ത്രം, സംഹാര കാഹളം, ഏക മഹാശബ്ദം, മഹാദേവിയുടെ മഹാചിരി* എന്നിവയായി കുടികൊള്ളുന്ന *ഓം* മഹാജ്ഞാനത്തിൻ്റെ ഓഹരിയായ മഹാശാസ്ത്രത്തോടു ചേരുമ്പോൾ മഹാശാസ്ത്രം സമ്പൂർണ്ണമായും മഹാജ്ഞാനമായി പരിണമിക്കുകയും ചെയ്യുന്നു.

💓
ഓംകാര ശാസ്ത്രം എന്നുകൂടി അറിയപ്പെടുന്ന മഹാവേദത്തിൻ്റെ ഭാഗങ്ങളും, 3 വേദങ്ങളുമായ *ഭൗതിക ശാസ്ത്രം, ധർമ്മശാസ്ത്രം, ഓംകാര നീതിശാസ്ത്രം* എന്നിവ *മണ്ണായ ഭൂമിയിലെ മൂലകങ്ങളിൽ എക്കാലവും ഭൗതിക അസ്തിത്വത്തോടെ മഹാലയിച്ചിരിക്കുകയാൽ അവ സനാതന ധർമ്മം കൂടിയാണ്;* കാലാതീതമാണ്.

ഒരു മഹാകാല ചക്രം = 100 പരമകാല ചക്രങ്ങൾ; ഒരു പരമകാല ചക്രം = 100 കാല ചക്രങ്ങൾ; ഒരു കാല ചക്രം = 100 സൃഷ്ടി ചക്രങ്ങൾ; ഒരു സൃഷ്ടി ചക്രം = 10000 വർഷങ്ങൾ എന്നതിൻ പ്രകാരം, ആയിരം കോടി വർഷങ്ങൾ ചേർന്നതാണ് ഒരു മഹാകാല ചക്രം.
ഇപ്പോഴത്തേത് രണ്ടാമത്തെ മഹാകാല ചക്രമാണ്; അതിലെ ആദ്യത്തെ സൃഷ്ടി ചക്രമാണ്; *ഏറെക്കുറെ 4500 വർഷം ആവുന്നു;*
കൃത്യം 4500 വർഷം പൂർത്തിയാകുമ്പോൾ, എല്ലാ സൃഷ്ടി ചക്രങ്ങളിലും 3 മുതൽ 33 വർഷക്കാലം ഭൂമിയിൽ മുഴുവൻ തുടർച്ചയായി *ഓം* മുഴങ്ങുന്നതാണ്. ഒരാൾക്ക് 3 വർഷം കേൾക്കാൻ കഴിയുന്നതാണ്. *ഓം* മുഴങ്ങുന്ന ദിവസം മുതൽ പുതിയ കലണ്ടർ *01.01.0001 എന്ന് 28 ദിവസങ്ങൾ ഉള്ള 13 മാസങ്ങളോടെ ആരംഭിക്കും.*

28 × 13 = 364 + 1 ദേവീ ആഘോഷ ദിവസം = 365
4 വർഷത്തിലെ അധിക ദിവസ-രാത്രി = ശിവരാത്രി.

മുകളിലുള്ള കാലഗണനയിൽ നിന്നും *സനാതന ധർമ്മത്തിന് മഹാപ്രപഞ്ചത്തിൻ്റെ പ്രായം ഉണ്ടെന്ന് വ്യക്തമാണ്; പതിനായിരം കോടിയിൽ അധികം വർഷങ്ങൾ.*

മഹാനീതിശാസ്ത്രമായ ഓംകാര നീതിശാസ്ത്രത്തെ മനുഷ്യർ ഭയക്കാതിരിക്കാനും, *ദൈവവും ഓംകാര നീതിശാസ്ത്രവും മഹാവാത്സല്ല്യമാണെന്ന് ബോദ്ധ്യപ്പെടുത്താനും കൂടിയാണ് മഹാമാതാവായ മഹാദേവിയായി ദൈവം രൂപമെടുത്തിട്ടുള്ളത്.*
മഹാദേവിയും, ~ഭാഗമായ പരമശിവനും, പശു-പശുപതി, നാഗങ്ങൾ എന്നീ രൂപത്തിൽ സൃഷ്ടികളെ സേവിക്കുകയും, അവരിൽ നിന്ന് മോക്ഷം നേടിയവരെ ആദ്യ മഹാകാല ചക്രത്തിലെ ഭരണാധികാരികളായ ദേവതകളായി നിയമിച്ചതും, ഇപ്പോൾ പിൻവലിച്ചിട്ടുള്ളതും *സനാതന ധർമ്മത്തെ* ഉയർത്താൻ കൂടിയാണ്.
💓

ഏതാനും ദശകങ്ങൾ കൊണ്ട് ജീവിച്ചു മരിക്കുന്ന മനുഷ്യന് സാധാരണ ജന്മത്തിൽ സനാതന ധർമ്മം എന്ന മഹാവേദത്തെ ഗ്രഹിക്കാൻ കഴിയുന്നതല്ല.

💓
*സനാതന ധർമ്മം അറിയുന്നത് എപ്പോൾ ?*
💓

ഭൂമിയിൽ *ഓം* മുഴക്കി ദൈവ വിപ്ലവം ആരംഭിച്ച ശേഷം, 5000 വർഷം കൊണ്ട് അനുക്രമമായി ഓരോ മനുഷ്യന്റെയും 90 മുതൽ 95 വരെയുള്ള പുരുഷ-ജന്മങ്ങളിൽ ഒന്നിലെ ഒരു *ശിവരാത്രിയിൽ* പ്രപഞ്ചപിതാവും അർദ്ധമഹാദേവിയുമായ പരമശിവൻ ഓരോ മനുഷ്യന്റെയും നാവിൽ ഏക ദൈവീക- ബിരുദവും അക്ഷരബ്രഹ്മവും കൂടിയായ *ഓം* കുറിച്ച് മഹാദേവിയുടെ മഹാജ്ഞാനമായ മഹാവേദത്തെ നേരിട്ട് മഹാഅനുഗ്രഹിച്ചു നൽകും. മഹാഭീമമായ മഹാശാസ്ത്രം ഭയപ്പെടുത്തുന്നതുമാണ്.

*സ്ത്രീകളായും പുരുഷന്മാരായും വ്യത്യസ്ത ദേശങ്ങളിലും മതങ്ങളിലും ജാതികളിലും വർഗ്ഗങ്ങളിലും തൊഴിലുകളിലും മറ്റും പെട്ട് ഓരോ മനുഷ്യനും പിന്നിട്ട ജന്മങ്ങളെയും തെറ്റുകുറ്റങ്ങളെയും പറ്റിയുള്ള ഓർമ്മകളും ലഭിക്കും.* മഹാനീതിപതിയും *മഹാമാതാവുമായ മഹാദേവിയുടെ മഹാവാത്സല്ല്യവും മഹത്വവും തിരിച്ചറിഞ്ഞ് ഓരോ വ്യക്തിയും വിതുമ്പി വിതുമ്പി കരയുകയും* 'അർദ്ധ-മഹാദേവിയായ പരമശിവനോട് കുമ്പസരിക്കുകയും' ചെയ്യും.
*സനാതന ധർമ്മം എന്താണെന്ന് അനുഭവിച്ച് അറിയുകയും സത്യം ശിവം സുന്ദരം എന്ന സനാതന ധർമ്മം പ്രകാരം ജീവിച്ചു തുടങ്ങുന്നതും അപ്പോഴാണ്.*

*മോക്ഷം ലഭിക്കും വരെയുള്ള ശിഷ്ട ജന്മങ്ങളിൽ ഉപകരിക്കും വിധത്തിൽ സനാതന ധർമ്മ തത്ത്വങ്ങൾ ജീവാത്മാവിൽ ലയിച്ചു ചേരുന്നതുമാണ്.*

സൂചിത മഹാവേദ ഗ്രന്ഥത്തിൽ മഹാപ്രപഞ്ചത്തിലെ ഏതൊരു വിഷയത്തിനും ചോദ്യത്തിനുമുള്ള ശാസ്ത്ര പരമായ ഉത്തരം ഉണ്ട്. കൂടുതൽ വിശദീകരണങ്ങളെ ആഗ്രഹിക്കുന്നവർക്ക് സ്വയം തേടാനും നേടാനുമുള്ള വഴികളുമുണ്ട്.

1 2 3 4 5 6 7 8 9 10 11 ....19 .. 20 .. 29 .. 100 എന്നിങ്ങനെ ശാസ്ത്ര പാഠങ്ങൾക്ക് സ്വന്തം അഭിരുചി പ്രകാരം സ്ഥാനം കൊടുക്കുമ്പോൾ പോലും, ദൈവത്തിന്റെ മഹാജ്ഞാനമായ മഹാശാസ്ത്രം മഹാഭീമമാണെന്നും അവയിലെ പാഠങ്ങളെ അതാത് ജന്മത്തിലെ ദൈവദത്തമായ അഭിരുചികളും ആവശ്യങ്ങളും പ്രകാരം പഠിക്കുകയേ വേണ്ടൂ എന്നും സുവ്യക്തമാണ്. *വിദ്യാഭ്യാസം ചെയ്യാൻ മനുഷ്യഗുരു നിർബ്ബന്ധമല്ല എന്ന പാഠം അതിലുണ്ട്.* മറ്റുള്ള ജീവികളും അത് കാണിച്ചു തരുന്നുണ്ട്. മനുഷ്യ ഗുരുക്കന്മാർ വേണ്ടാ എന്നോ പാടില്ലാ എന്നോ ദുർവ്യാഖ്യാനിച്ചു കൂടാ.

അഭിരുചി പ്രകാരം പാഠങ്ങളെ പകർന്നു നൽകാനും, മുറ പ്രകാരം പാഠങ്ങളെ പഠിക്കാനും കഴിയുന്നതു നല്ലതാണ്. എന്നാൽ അത്യാവശ്യമോ ആവശ്യമോ അല്ല. എന്തെന്നാൽ ജീവിക്കുന്നത് ആനന്ദിക്കാനാണ്; പഠിക്കാനല്ല; ആനന്ദങ്ങളെ വർദ്ധിപ്പിക്കാനും ധർമ്മശാസ്ത്ര പ്രകാരം ജീവിക്കാനും പഠനം ആവശ്യമാണ് എന്നേയുള്ളൂ. പ്രത്യേക മുറകൾ പ്രകാരം പാഠങ്ങളെ പഠിപ്പിക്കാൻ നാവിൽ *ഓം* ലഭിച്ച് സത്യം ശിവം സുന്ദരം എന്ന സനാതന ധർമ്മം പ്രകാരം ജീവിക്കുന്ന വ്യക്തിക്കോ, മഹാദേവിക്കോ, ~ഭാഗമായ മഹാദേവനോ മാത്രമേ കഴിയൂ.
ജ്ഞാനം വർദ്ധിപ്പിക്കാനും വ്യക്തി ചെയ്യേണ്ടുന്ന പകുതി പൂർത്തിയാക്കുവാനും തയ്യാറാവണം. വിഷയ താല്പര്യമുള്ളവർ, മരണം വരെയും പുതിയ പാഠങ്ങളെ ഗവേഷണത്തോടെ പഠിക്കുന്നതാണ്.

*ഭൗതികപ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും ജീവികളെയും ഭൗതികമായിട്ടു തന്നെ നിയന്ത്രിക്കുന്നതിന്നായിട്ട് വായു, വെള്ളം, മണ്ണ്, ജീവികളുടെ ശരീരം തുടങ്ങിയ എല്ലാ വസ്തുക്കളിലും, ദൈവം ഭൗതികനിയമങ്ങളെയും ഉള്ളടക്കംചെയ്തിരിക്കുന്നു. സർവ്വവും പ്രവർത്തിക്കുന്നത് അതാതു വസ്തുക്കളിൽ ദൈവം ഉള്ളടക്കം ചെയ്തിട്ടുള്ള നിയമങ്ങൾ പ്രകാരമാണ്. വസ്തുക്കളിൽ ദൈവം ഉള്ളടക്കം ചെയ്തിട്ടുള്ള നിയമങ്ങൾ പ്രകാരമല്ലാതെ വസ്തുക്കളെ പ്രവർത്തിപ്പിക്കുവാൻ ജീവികൾക്ക് സാധിക്കുന്നതല്ല.*

കാലാനുസൃതമായി വെളിപ്പെടുത്തുവാനായിട്ട് ദൈവം സജ്ജമാക്കിയിട്ടുള്ള മഹാശാസ്ത്രത്തെ ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് മാത്രമോ, പുരാതനകാലത്തിലോ വെളിപ്പെടുത്താൻ കഴിയുന്നതല്ല.

💓
*ഭൗതികശാസ്ത്രവികസനം ഏറെക്കുറെ പരമാവധിയിൽ എത്തുന്ന അവസരത്തിൽ, പ്രപഞ്ചത്തിന്റെ ശേഷ്ഠത്വം സ്പഷ്ടമായി വിശദീകരിച്ചു കൊണ്ടും, ദൈവശാസ്ത്രത്തിൽ ഭൗതിക-ധർമ്മ-ആത്മീയശാസ്ത്രങ്ങളെ യഥാവിധി ചിട്ടപ്പെടുത്തിക്കൊണ്ടും കാലഘട്ടത്തിന്റെ ആവശ്യത്തിനൊത്തും മാത്രമേ സമ്പൂർണ്ണ ദൈവശാസ്ത്രത്തിന്റെ ക്രോഡീകരണം നടത്തപ്പെടുകയുള്ളൂ.* ഏകദൈവവും ബ്രഹ്മവും കൂടിയായ മഹാദേവിക്ക് സ്വന്തം ഭാഗമായ പരമശിവനിൽ 'മത്സ്യാവതാരം, ഓം' തുടങ്ങിയവ ബന്ധിപ്പിച്ചു കൊണ്ട് ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ഓംകാര നീതിശാസ്ത്രം എന്നീ യഥാർത്ഥ വേദങ്ങളെ വീണ്ടെടുത്തു നൽകുന്ന മഹാപദ്ധതിയുണ്ട്.
💓

ദൈവം മഹാകനിഞ്ഞു നൽകിയിട്ടുള്ള ബുദ്ധിശക്തികളെ സ്വതന്ത്രമായും ശുദ്ധമായും ഉപയോഗിക്കുവാൻ ഭാഗ്യമുണ്ടാകുന്ന ആധുനിക കാലത്തെ മനുഷ്യർക്ക് മഹാപ്രപഞ്ചത്തിന്റെ ശാസ്ത്രങ്ങളെ മുഖ്യമായും 3 വിഭാഗങ്ങളായിട്ട് (3 വേദങ്ങളായിട്ട്) മനസ്സിലാക്കാനാവുന്നതാണ്.

*ഒന്നാമത്തെ വേദം ഭൗതികശാസ്ത്രമാണ്;* യുക്തിശാസ്ത്രം, ഊർജ്ജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.

*രണ്ടാമത്തെ വേദം ധർമ്മശാസ്ത്രമാണ്;* യുക്തിശാസ്ത്രം, സദാചാരശാസ്ത്രം, നീതിന്യായശാസ്ത്രം, ഭരണതന്ത്രം, സാമ്പത്തികശാസ്ത്രം, തൊഴിൽ,  തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.

*മൂന്നാമത്തെ വേദം ആത്മീയശാസ്ത്രം/ഓംകാരനീതിശാസ്ത്രമാണ്;* നീതിശാസ്ത്രമാണ്, ദൈവം, പ്രപഞ്ചസൃഷ്ടി, ദൈവീക മഹാനീതിശാസ്ത്രം, ജീവികളുടെ ജനനം, ജീവിതം, മരണം, മോക്ഷം, തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.

*നാലാമത്തെ* വേദം എന്ന് മുമ്പ് വിശേഷിപ്പിച്ചിരുന്നത് *വർജ്ജ്യമായ മന്ത്രശാസ്ത്രത്തെയാണ്.* മന്ത്രപൂജാസിദ്ധിശാസ്ത്രം, ആയുർവ്വേദം എന്നീ ശാഖകളുണ്ട്. *സൃഷ്ടിക്ക് ആധാരമായിട്ടുള്ളത് ദൈവത്തിന്റെ 'മഹാമായ' ആകയാലാണ്, വർജ്ജ്യമെങ്കിലും മന്ത്രശാസ്ത്രത്തെ (മുമ്പ്) നിലനിർത്തിയിരുന്നത്.*

*ശാസ്ത്രനിയമങ്ങൾ മാത്രമായ ദൈവശാസ്ത്രത്തിൽ മനുഷ്യൻ ഉൾപ്പെടെ യാതൊരു സൃഷ്ടികളുടെയും ചരിത്രങ്ങളോ നാമങ്ങളോ ഉണ്ടാവുന്നതല്ല;* ദൈവശാസ്ത്രങ്ങളെന്ന് അവകാശപ്പെടുന്ന മതഗ്രന്ഥങ്ങളെല്ലാം തന്നെ മനുഷ്യപുരാണങ്ങളോ ഒരുചില വെളിപാടുകൾ ഉൾപ്പെട്ട ചരിത്രങ്ങളോ ആണ്. *സ്രഷ്ടാവായ മഹാദേവിയുടെയും ഭാഗമായ പരമശിവന്റെയും നാമങ്ങൾ മാത്രം കുഞ്ഞുങ്ങൾക്കു വേണ്ടി ഉചിതമായി ഉൾപ്പെടുന്നതുമാണ്.*
💓

കാലഘട്ടങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ദൈവം പ്രപഞ്ചത്തിൽ ഉള്ളടക്കം ചെയ്തിട്ടുള്ള മഹാശാസ്ത്രത്തെ ഗവേഷകരിലൂടെയും മറ്റും വെളിപ്പെടുത്തുന്നു എന്നല്ലാതെ ദൈവശാസ്ത്ര അവതരണത്തിനായിട്ട് പ്രത്യേക വ്യക്തികളെ ദൈവത്തിന് ആവശ്യമില്ല.

*മഹാശക്തിയായ ദൈവത്തിന് യാതൊരാളുടെയും സഹായം ആവശ്യമില്ല എന്നതും ദൈവം ശക്തി നൽകാതെ യാതൊന്നിനും യാതൊരാൾക്കും ശക്തി ഉണ്ടാകുന്നതല്ല എന്നതും മഹാനീതിപതിയാണ് ദൈവം എന്നതും കൂട്ടിവായിച്ചാൽ അനവധി അന്ധവിശ്വാസങ്ങൾ അവസാനിക്കുന്നതാണ്.*

പഴയകാലങ്ങളിലെ ആവശ്യത്തിനൊത്തും അന്വേഷകരുടെ യോഗ്യതകൾക്കൊത്തുമുള്ള ചില വെളിപാടുകൾ തീർച്ചയായും ഉണ്ടായിട്ടുണ്ട്; എന്നാൽ അവയെല്ലാം ഗവേഷണ-ഭാഗങ്ങൾ മാത്രമായിരുന്നു; സമ്പൂർണ്ണ ദൈവശാസ്ത്രം ആയിരുന്നില്ല. (ശാസ്ത്ര-വിശദീകരണങ്ങൾക്ക് : www.omsathyam.com).
💓

ഭൂമിയിലെ ഭൗതിക അസ്തിത്വം ഉള്ളതായ ഓക്സിജൻ, കാർബൺ, ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, സൾഫർ, തുടങ്ങിയ മൂലകങ്ങളിലും, അവ കൊണ്ട് സൃഷ്ടിച്ചിട്ടുള്ള ജീവികളുടെയെല്ലാം ശരീരം, സംയുക്തങ്ങൾ, എന്നിവയിലും മഹാലയിച്ചിട്ടുള്ള ഭൗതിക ശാസ്ത്ര നിയമങ്ങൾ പ്രകാരമാണ് എല്ലാ ആനന്ദങ്ങളെയും (ദൈവം) മനുഷ്യന് ലഭ്യമാക്കുന്നത്.

*എങ്ങനെയാണ് മനുഷ്യൻ ജീവിക്കേണ്ടത് എന്ന് വിവരിക്കുന്ന ധർമ്മ ശാസ്ത്രവും ഭൂമിയിലെയും, ഓരോ വ്യക്തിയുടെ ശരീരത്തിലെയും, മൂലകങ്ങളിൽ മഹാലയി(പ്പി)ച്ചിട്ടുണ്ട്.*

ഭൗതിക ശാസ്ത്ര പാഠങ്ങളെ വെളിപ്പെടുത്തുന്നതു പോലെ ഉചിതമായ സമയത്ത് (മഹാപിതാവും) മഹാമാതാവും മഹാവാത്സല്ല്യവുമായ ദൈവം, ആത്മീയ ശാസ്ത്രം ഉൾപ്പെടെയുള്ള ദൈവകാര്യങ്ങളെയും വെളിപ്പെടുത്തുന്നതാണ് എന്ന് വിശ്വസിക്കാൻ, ദൈവം നൽകിയ ബുദ്ധിശക്തി കൊണ്ട് കഴിയുന്നതാണ്.

*ദൈവം മഹാവാത്സല്ല്യത്തോടെ നൽകുന്നതായ ശക്തികളെയും വ്യക്തി സ്വാതന്ത്ര്യത്തെയും ദുരുപയോഗിച്ച് വ്യത്യസ്തങ്ങളായ മത വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ദേവാലയങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും നൂറ്റാണ്ടുകളായി തട്ടിക്കൂട്ടുകയും, പിന്നീട് അവയെ അനുകൂലിച്ചും പ്രതികൂലിച്ചും യുദ്ധങ്ങളും കൂട്ടക്കൊലകളുമായി ജീവിക്കുകയാണ് ഭൂമിയിലെങ്ങുമുള്ള മനുഷ്യർ ചെയ്തു പോരുന്നത്.*

ദൈവ കാര്യങ്ങൾ ഉൾപ്പെടെയുള്ള ആത്മീയശാസ്ത്ര വിഷയങ്ങളെ  വഴിപിഴപ്പിച്ചതിൻ്റെ തുടർച്ചയായി ഉചിതമായ വിശകലനത്തെയും മതപ്പിശാചുക്കൾ തടയുകയുണ്ടായി. ഹൃദയം, കണ്ണ്, കിഡ്നി, ..... ഫിസിക്സ്, കെമിസ്ട്രി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളെ ചർച്ച ചെയ്യാൻ അതാത് വിഷയങ്ങളിൽ ഏറെക്കുറെ സമാന വിജ്ഞാനം ഉള്ള ഡോക്ടർമാർ, ശാസ്ത്ര ഗവേഷകർ, എഞ്ചിനീയർമാർ എന്നിവരാണ് പങ്കെടുക്കേണ്ടത്. അതേപോലെ 1, 2, 3, 9, എന്നീ സ്റ്റാൻഡേർഡുകളിലെ വ്യത്യസ്ത വിജ്ഞാനം ഉള്ളവർ, സാമൂഹ്യ വേദികൾ, ടെലിവിഷൻ ചാനൽ, വാട്സാപ്പ് എന്നിവയിലും മറ്റും ചർച്ച ചെയ്യുമ്പോൾ, തൽക്കാലത്തെ ചെറിയ ജ്ഞാനം കൊണ്ട് ഗൗരവമായ ദൈവകാര്യങ്ങളിലും മറ്റും വാക് പയറ്റു നടത്തിയാൽ 'മുറിവൈദ്യൻ ആളെ കൊല്ലും' എന്നതു പോലെ അവിവേകവും 'ശാസ്ത്ര നിന്ദ എന്ന ദൈവ നിന്ദയും' ഉണ്ടാകും. *ഓരോ വ്യക്തിയെയും സംബന്ധിച്ചിടത്തോളം അതാത് അവസ്ഥകളിലെ അറിവ്, അതാത് അവസ്ഥകളിൽ ശരി തന്നെയാണെന്നിരിക്കെ,* വിമർശന ബുദ്ധിയുള്ള കാഴ്ച്ചക്കാരും വിദ്യാർത്ഥികളുമായി മാറിയാൽ അവർക്കും സമൂഹത്തിനും ഗുണം ചെയ്യുന്നതാണ്.

മതാചാര്യന്മാർക്ക് ശരിയെന്നു തോന്നിയവ മതഗ്രന്ഥങ്ങളായി പരിണമിച്ചതിനെ വ്യത്യസ്ത മതപണ്ഡിതന്മാരും പുരോഹിതന്മാരും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ചുമന്നു പോരുകയാണ്; സ്വയം തേടിയതോ നേടിയതോ അല്ല. ദൈവമാണ് ദൈവകാര്യങ്ങളെ അറിയിക്കുന്നതെന്ന് മനസ്സിലാക്കാനും തയ്യാറല്ല !

ദൈവം നൽകുന്ന ബുദ്ധിശക്തിയും ശരീര ശക്തികളും ഉപയോഗിച്ച് ഭക്ഷണം തേടുകയും നേടുകയും, വാത്സല്യം, സ്നേഹം, സഹകരണം, കാമം, ഇത്യാദി ആനന്ദങ്ങളെ അനുഭവിച്ചു ജീവിക്കുകയും ചെയ്യുന്ന മനുഷ്യൻ ഒഴികെയുള്ള യാതൊരു ജീവികളുടെ ഇടയിലും പുസ്തകങ്ങൾ, വിദ്യാലയങ്ങൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മതങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, തുടങ്ങിയവ ഇല്ല.
(മറ്റുള്ള ജീവികൾക്കും മനുഷ്യർക്കു ലഭിച്ച പോലെയുള്ള ബുദ്ധിശക്തി ലഭിച്ചിരുന്നുവെങ്കിൽ ഭൂമിയിൽ ജീവിക്കാനും കഴിയില്ല!)

മണ്ണുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധമില്ലാത്ത  പ്രവൃത്തികൾ "തൊഴിലുകൾ" എന്ന പേരിൽ സമൂഹത്തിൽ വേരുറപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം "അധമ ചെയ്തികൾ" മാത്രമാണെന്നും "തൊഴിലുകൾ അല്ലാ" എന്നും സുവ്യക്തമാണ്. കള്ളന്മാരുടെ തൊഴിലാണ് മോഷണം, ഗുണ്ടകളുടെ തൊഴിലാണ് അടിപിടി-കൊലപാതകം, എന്നിങ്ങനെ വിശ്വസിക്കുന്നവരുണ്ട്; എന്നാൽ അതു ശരിയല്ല. ദൈവത്തിന്റെ നീതി/ആത്മീയ കാര്യങ്ങളിലെ മാനുഷിക ഇടപെടൽ, ജനസേവനം എന്ന വേഷം കെട്ടൽ, മോഷണം, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ അധമ പ്രവൃത്തികൾ/ ചെയ്തികൾ ആണ്; തൊഴിൽ അല്ല. സൂചിത മഹാവേദ ഗ്രന്ഥത്തിൽ ദൈവീകമായി / ശാസ്ത്ര പരമായി തൊഴിലുകളെ വിശദീകരിച്ചിട്ടുണ്ട്;
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ നടത്തുന്ന പൈശാചികമായ നികുതി സമ്പ്രദായങ്ങളേക്കാൾ ഹീനമാണ് ദൈവത്തിന്റെ പേരിൽ വ്യത്യസ്ത മതജാതി പുരോഹിതരും ബന്ധപ്പെട്ടവരും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ.

മനുഷ്യരും മറ്റുള്ള ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാജ്ഞാനമായ മഹാശാസ്ത്ര പ്രകാരം മഹാശക്തിയായ ദൈവം നിർവ്വഹിക്കുമ്പോൾ, *ദൈവം നൽകിയ വ്യക്തി സ്വാതന്ത്ര്യത്തെ കവർന്നെടുത്തു കൊണ്ട്, ദൈവത്തിന്റെ മനുഷ്യക്കുഞ്ഞുങ്ങളെ മത-ജാതി-രാഷ്ട്രീയ ജീവികളായി അധഃപതിപ്പിച്ചും തമ്മിലടിപ്പിച്ചും കൊല്ലിച്ചും ബഹുവിധ ചൂഷണങ്ങളെ ചെയ്യുന്ന കൊടിയ പാപികളാണവർ.* ദൈവത്തിന് പ്രസ്തുത പാപികളെയും ശുദ്ധി ചെയ്ത് മറ്റു കുഞ്ഞുങ്ങളോട് ചേർക്കേണ്ടതുണ്ട് എന്നും അറിയണം!.
ദൈവത്തിന് എല്ലാ സൃഷ്ടികളും പൊന്നോമന കുഞ്ഞുങ്ങളാണ്; ദൈവത്തിന് ദാസന്മാരുടെയോ മദ്ധ്യസ്ഥന്മാരുടെയോ ആവശ്യവും ഇല്ല. വിവരദോഷികളായ കുഞ്ഞുങ്ങൾ സ്വയമോ അന്യോന്യമോ 'ദൈവ ദാസൻ, ദാസി, പ്രതിപുരുഷൻ, പ്രതിനിധി, മാങ്ങാത്തൊലി' എന്നെല്ലാം വിശേഷിപ്പിച്ചാൽ' മൂഢത്തവും ദൈവനിന്ദയുമാണ്. മതജാതി-ജീവികൾ തട്ടിക്കൂട്ടുന്ന മതജാതി-ജീവികളുടെ സഭകൾക്ക് 'ദൈവ സഭ' എന്നും, ദൈവത്തിന്റെ നേരിട്ടുള്ള അംഗീകാരമോ, മഹാശാസ്ത്രപരമോ അല്ലാത്തതും വ്യത്യസ്ത മതജാതി പരങ്ങളുമായ മന്ദിരങ്ങളെ മതജാതി-ജീവികൾ തട്ടിക്കൂട്ടിയിട്ട് സർവ്വത്തിനും അതീതമായ ദൈവത്തിന്റെ ആലയങ്ങൾ എന്നും ദേവാലയം എന്നും കള്ളപ്പേരിടുന്ന പോലെ നീചമാണത്.

💓
*പ്രപഞ്ചത്തിൽ ഒരു ദൈവമേയുള്ളൂ എന്ന് പറയുമ്പോൾ ഭൂമിയിലെങ്ങുമുള്ള 'ദേവാലയങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും'.. സമാനമാവണം.*

ദൈവവും ഭൂമിയും കൂടിയായ മണ്ണിൽ മഹാലയിച്ചിട്ടുള്ള ഭൗതിക-അസ്തിത്വം ഉള്ളതായ ഭൗതിക + ധർമ്മ ശാസ്ത്ര നിയമങ്ങൾ പ്രകാരം മനുഷ്യർ ജീവിക്കുക എന്നതു മാത്രമാണ്  'ഏകദൈവത്തിന്റെ ഇഷ്ടം.' ദൈവത്തിന്റെ പേരിൽ വ്യത്യസ്ത മതജാതി പരങ്ങളും വ്യത്യസ്ത രൂപഭാവങ്ങളും ഉള്ളതായ വിശ്വാസങ്ങളും ദേവാലയങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരിക്കുന്നതിനെ മഹാശാസ്ത്ര പരമായി വിശകലനം ചെയ്യുന്നത് യഥാർത്ഥത്തിൽ ലളിതമാണ്.

ജനസേവകരായ ഭരണാധികാരികൾ എല്ലാ മതങ്ങളെയും ശുദ്ധി ചെയ്യാൻ പരിശ്രമിക്കുമായിരുന്നു; അതോടെ മതങ്ങളെല്ലാം അവസാനിച്ച് മഹാശാസ്ത്രം മാത്രം അവശേഷിക്കുമായിരുന്നു !
മണ്ണായ ഭൂമിയിലെയും, അംശമായ ശരീരത്തിലെയും, മൂലകങ്ങളിൽ മഹാലയിപ്പിച്ചിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളും യഥാർത്ഥമായ വേദങ്ങളുമായ ഭൗതിക ശാസ്ത്രം, ധർമ്മശാസ്ത്രം, ആത്മീയ ശാസ്ത്രം എന്നിവയെ വീണ്ടെടുക്കാനും, ദൈവ കാര്യങ്ങളെ ക്രമപ്പെടുത്താനും ദൈവത്തിന് മഹാശാസ്ത്ര പദ്ധതികൾ ഉണ്ട്. ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവും, മഹാവാത്സല്ല്യവുമായ മഹാദേവി, ~ 'സ്വന്തം ഭാഗത്തെ', പ്രപഞ്ച പിതാവ്, പരമശിവൻ, യഹോവ, ക്രൈസ്റ്റ്, ദൈവത്തിന്റെ ഏക പ്രതിനിധി, യഥാർത്ഥ റസൂൽ, ഏകദാസൻ, മഹാദാസൻ, തുടങ്ങിയ മഹാനാമങ്ങളോടെ പ്രവർത്തിപ്പിക്കുന്നുണ്ട്. സൂചിത മഹാവേദ ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ഭൂമിയിലെങ്ങും ഉടൻ ആരംഭിക്കുന്ന ദൈവവിപ്ലവത്തെയും വിവരിക്കുന്നുണ്ട്.
ആറ്റത്തിനേക്കാൾ സൂക്ഷ്മമായ ആത്മാവ് ശരീരത്തിൽ ഉണ്ടെന്ന് അനവധി ആത്മീയ ഗവേഷകർക്കും മറ്റും ഗ്രഹിക്കാൻ കഴിഞ്ഞത് ശ്രേഷ്ഠമാണ്; അത് അത്ഭുതമല്ല : ഭൗതിക-ധർമ്മ ശാസ്ത്ര ഗവേഷകർക്കും പ്രപഞ്ച നിയമങ്ങളെ ദൈവം വെളിപ്പെടുത്തുന്നുണ്ട്.
ശരീരം ഇല്ലാതെയും ജീവികൾ അല്ലാതെയും ആത്മാവ് ആയിരിക്കുന്നവർ അന്യോന്യം പഠിപ്പിച്ചാൽ മതിയാകും. സ്വത്വങ്ങളായ ആത്മാക്കൾ മാത്രമായിരിക്കുമ്പോൾ പഠനവും അദ്ധ്യാപനവും ആർക്കും വേണ്ടതില്ല എന്ന വസ്തുതയുമുണ്ട് ! മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളും 'പ്രകടമായ ഭൗതിക- അസ്തിത്വം ഉള്ള ശരീരത്തോടെയാണ് ' ജീവിക്കുന്നത്.  ഭൗതിക ശരീരം ഇല്ലാത്തവരുടെ അഥവാ ജീവികളല്ലാത്ത ആത്മാക്കളുടെ കാര്യം, ഭൗതിക ശരീരം ഉള്ള ജീവികൾ ചിന്തിച്ചു പോരുന്നത് അനാവശ്യമാണ്. പ്രസ്തുത അനാവശ്യം കാലാനുസൃതമായി വളർന്നു പന്തലിച്ചാണ് ദൈവം സൃഷ്ടിച്ച മനുഷ്യ ക്കുഞ്ഞുങ്ങളെ മത-ജാതി-രാഷ്ട്രീയ ജീവികളായി അധഃപതിപ്പിച്ചും തമ്മിലടിപ്പിച്ചും പീഢിപ്പിച്ചുമെല്ലാം ഭൂമിയിൽ മുഴുവൻ ധാർമ്മിക അധഃപതനത്തെ ഉണ്ടാക്കിയതും വർദ്ധിപ്പിച്ചതും.
ആദിയും അന്തവും ഇല്ലാത്ത മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാണ് മഹാശാസ്ത്രമെന്നു  തിരിച്ചറിയാതെ, അധമങ്ങളായ മതഗ്രന്ഥങ്ങളെയും മറ്റും ആധാരമാക്കി ദൈവത്തെ വിലയിരുത്താൻ പരിശ്രമിച്ചതിലൂടെ നിരീശ്വരവാദികളും ഭോഷത്വം കാട്ടി.

ലഭ്യമായ മനുഷ്യ ചരിത്രം സാക്ഷ്യമാക്കും പോലെ, മണ്ണായ ഭൂമിയുടെ മൂലകങ്ങളിൽ മഹാലയി(പ്പി)ച്ചിട്ടുള്ള ഭൗതികശാസ്ത്ര സാങ്കേതിക വികസനത്തിലൂടെ ലഭിക്കുന്ന ജീവിത സൗകര്യങ്ങളെ ധർമ്മ ശാസ്ത്ര പ്രകാരം ഉപയോഗിക്കുകയും ആസ്വദിച്ചു ജീവിക്കുകയും പങ്കിടുകയും മാത്രമേ ഭൂമിയിൽ എവിടെയുമുള്ള മനുഷ്യർ ചെയ്യേണ്ടൂ.

ശാസ്ത്ര പാഠങ്ങളെ എല്ലാ മനുഷ്യർക്കും ഗ്രഹിക്കാൻ കഴിയുന്നതല്ല; ആവശ്യമില്ല. എല്ലാ തൊഴിലുകളും ചെയ്യാൻ ആളുണ്ടാവണം; ശാസ്ത്ര പാഠങ്ങളെ എല്ലാവർക്കും ഗ്രഹിക്കാൻ കഴിയുന്ന സമ-ബുദ്ധിശക്തികളെ എല്ലാ ജന്മങ്ങളിലും നൽകിയാൽ എല്ലാ തൊഴിലുകളും ചെയ്യാൻ സമൂഹത്തിൽ ആളുകൾ തയ്യാറാവുന്നതല്ല.
ദൈവകാര്യങ്ങളായ മഹാനീതിയെ മനുഷ്യർക്ക് ചെയ്യാൻ കഴിയില്ല; കഴിയുന്നില്ല; കഴിയുന്നതുമല്ല. മഹാനീതിപതിയായ ദൈവം ചെയ്തു കൊള്ളും. ദൈവകാര്യങ്ങളിൽ മനുഷ്യർക്ക് ഇടപെടാൻ കഴിയുന്നതല്ല; ഇടപെടേണ്ട കാര്യവുമില്ല. ഉടൻ ദൈവ വിപ്ലവം ആരംഭിക്കുമ്പോഴും അങ്ങനെ തന്നെ.

*ജീവിക്കാൻ അത്യാവശ്യമല്ലാത്ത ദൈവ കാര്യങ്ങൾ ഉൾപ്പെടെയുള്ള ആത്മീയ ശാസ്ത്ര വിഷയങ്ങളെ 'വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ദേവാലയങ്ങൾ എന്നിവയെ വ്യത്യാസമായി വിളമ്പുന്ന മതങ്ങളുടെയും' മറ്റും പേരിൽ അധഃപതിപ്പിച്ച്, വഴക്കുകളും പീഢനങ്ങളും ഭീകരാക്രമണങ്ങളും കൊല്ലുംകൊലകളും ഉണ്ടാക്കുകയും മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും ജീവിതത്തിൽ വിനാശം ഉണ്ടാക്കുന്നതും, ബുദ്ധിശക്തി കൂടുതൽ ലഭിച്ച 'മനുഷ്യൻ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന' അയഥാർത്ഥ മത-ജാതി-രാഷ്ട്രീയ-വർഗ്ഗ-ദേശ ജീവികൾ മാത്രമാണ്.*

മഹാദേവി, പരമശിവൻ എന്ന മഹാപദവി നൽകി ഉയർത്തിയിട്ടുള്ള, ഈയുള്ളവനിലൂടെ ദൈവ വിപ്ലവത്തിനു മുന്നോടിയായുള്ള യഥാർത്ഥ വേദങ്ങളെ മഹാശാസ്ത്ര പരമായി വീണ്ടെടുത്തിട്ടുള്ളതിൻ്റെ ഭാഗം മാത്രമാണ് ഈ ദിവ്യരേഖ.

💓
*ധർമ്മ ശാസ്ത്ര പാഠങ്ങളെ ലളിതമായി പഠിക്കാനും പാലിക്കാനും ഉപകരിക്കുന്ന രണ്ടു പ്രാർത്ഥനകളും, ദൈവീക-സ്തുതിയും കുറിക്കുന്നു.*
💓

*(1).* "യാതൊരു അഹംഭാവങ്ങളും, അജ്ഞാനങ്ങളും, അഹങ്കാരങ്ങളും, പൊങ്ങച്ചങ്ങളും, കാപട്യങ്ങളും, അസൂയകളും, അസത്യങ്ങളും, അധർമ്മങ്ങളും, അനീതികളും, അവിവേകങ്ങളും, ദുഷ്ക്കാമങ്ങളും, ദുഷ്ച്ചിന്തകളും, ദുശ്ശീലങ്ങളും, ദുഷ്ക്കോപങ്ങളും, ദുർഭാഷണങ്ങളും, ദുഷ്ച്ചെയ്തികളും, ദുർഗ്ഗുണങ്ങളും, ദുസ്വാർത്ഥങ്ങളും, യാതൊരിക്കലും ഉണ്ടാകാതെ എല്ലായ്പോഴും (ഈയുള്ളവനെ / ഈയുള്ളവളെ) മഹാഅനുഗ്രഹിക്കേണമേ" എന്ന് സാധിക്കുമ്പോഴെല്ലാം ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, ഏകദൈവവും മഹാവാത്സല്ല്യവുമായ മഹാദേവിയോട് പ്രാർത്ഥിക്കുകയും, അവ നേടാനായി സദാ പ്രയത്നിക്കുകയും ചെയ്യുക.

💓
*(2)*  ഈ സന്ദേശത്തെ പഠിക്കുന്നതു മുതൽ ഭാര്യക്ക് ഭർത്താവിനോടും, ഭർത്താവിന് ഭാര്യയോടും, അഥവാ ഇണയോടു മാത്രം, കാമവികാരങ്ങളും കാമവിചാരങ്ങളും കാമസംഭാഷണങ്ങളും കാമലീലകളും കാമമനോഭാവങ്ങളും കാമബന്ധങ്ങളും ഉള്ളവളാക്കി / ഉള്ളവനാക്കി എല്ലായ്പ്പോഴും മഹാ-അനുഗ്രഹിക്കണമേയെന്ന് ദിവസവും പ്രാർത്ഥിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുക. അപ്രകാരം ചെയ്യുന്ന ദമ്പതികൾക്ക് ദൈവത്തിന്റെ മഹാവാത്സല്ല്യത്തെ തീർച്ചയായും ഏറ്റവുമധികം ലഭിക്കുന്നതാണ്.

💓
*ദൈവീക-സ്തുതി :*
💓

*ഓം നമഃ ശിവായ* എന്ന ദൈവീക സ്തുതി മാത്രം സാധിക്കുമ്പോഴെല്ലാം മനസ്സിൽ സദാ ഉരുവിടുന്നത് ശീലമാക്കുക. തൊട്ടടുത്ത് നിൽക്കുന്നവർ കേൾക്കുന്നത്ര ഉച്ചത്തിലും ഉരുവിടാം. *ഓം നമഃ ശിവായ എന്നതിനു പകരം 'ഓം ശിവായ നമഃ', 'ദേവീ ശരണം', 'അമ്മേ ശിവാ' എന്നിവയും ഇഷ്ടം പോലെ ആവാം.*

*ഓം നമഃ ശിവായ = മഹാശിവയെ /മഹാദേവിയെ നമിക്കുന്നു.* ശിവയിൽ ശിവനും, ശിവനിൽ ശിവയും ഉണ്ട് എന്നും അറിയുക.

ദൈവ വിപ്ലവം ആരംഭിക്കുന്നതിനു മുമ്പും ശേഷവും, കുഞ്ഞുങ്ങൾക്ക് *മഹാവാത്സല്ല്യത്തോടെ മഹാദേവി നൽകിയിട്ടുള്ള ബുദ്ധി ശക്തി, സമ്പത്ത് തുടങ്ങിയവ നല്ലതിനു മാത്രം ഉപയോഗിക്കുവാനും, അന്യരായി അറിയുന്നവരും അറിയാത്തവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ് എന്നും മനസ്സിലാക്കാൻ പരിശ്രമിക്കുക. ധർമ്മശാസ്ത്ര പ്രകാരം പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കുവാൻ ഓരോ മനുഷ്യനും സ്വന്തം പകുതി ചെയ്യണം; രണ്ടാമത്തെ പകുതി മഹാഭദ്രകാളി കൂടിയായ മഹാദേവി മഹാഭദ്രമാക്കുന്നതാണ്.*

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവും, മഹാവാത്സല്ല്യവുമായ മഹാദേവിയുടെ മഹാദാസൻ പരമശിവൻ.*

2018 ആഗസ്റ്റ് 6 ചൊവ്വാഴ്ച.

*Ref. (1) മഹാവേദം :*

www.omsathyam.com/GodlyRevolution/MahaaVedam.pdf  *(2)* സർവ്വ ദേശ ഭൂമിഗാനം  www.omsathyam.com/GodlyRevolution/ NationalSongEmblemFlagConstitutionCourtEtc.pdf  *(3)* ദേവതകളും കുമ്പസരിക്കുന്നുണ്ട്.  www.omsathyam.com/GodlyRevolution/DevatasAlsoConfess.pdf  *(4)* Supreme Justice GOD. www.omsathyam.com/GodlyRevolution/SupremeJusticeGOD.pdf